സമകാലികസാംസ്കാരികരംഗത്തു പൊതുവെയും വിദ്യാഭ്യാസരംഗത്തു പ്രത്യേകിച്ചും മലയാളഭാഷയും സാഹിത്യവും നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുക, പരിഹരിക്കുന്നതിനു മുന്‍കൈയെടുക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ മലയാളവേദി തിരുവനന്തപുരത്തും പ്രവര്‍ത്തനം ആരംഭിച്ചു.
2009 ഏപ്രില്‍ 10 ന് തിരുവനന്തപുരത്തു കൂടിയ യോഗത്തില്‍ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ (രക്ഷാധികാരി), ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ (ചെയര്‍മാന്‍), അജയപുരം ജ്യോതിഷ് കുമാര്‍ (കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
കേരളത്തിലെ ബിരുദതലവിദ്യാഭ്യാസത്തിന്റെ പുന:സംഘടനയ്ക്കായി ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഡോ. പി. പവിത്രന്‍ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പ്രൊഫ. എന്‍. ഡി. ഹരിദാസന്‍, ഡോ. വത്സലാ ബേബി, ഡോ. സുധീര്‍ കിടങ്ങൂര്‍, ഡോ. സി. ആര്‍. പ്രസാദ്, സി. എസ്. ജയചന്ദ്രന്‍, ഡോ. ആര്‍. ബി. രാജലക്ഷ്മി, ഡോ. എം. എന്‍. രാജന്‍, ഡോ. എസ്. ഷിഫ, എ. ജി. ഒലീന, പ്രൊഫ. പുലിക്കുളം സുരേന്ദ്രന്‍, ഡോ. സി. സ്റ്റീഫന്‍, ഡോ. ഇ. രമാഭായി അമ്മ, ഡോ. സോമന്‍, ഗീഥാ, അജിത് ജി. കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
Saturday, April 11, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment